Publish Date: Sat, 09 Oct 2021 (17:56 IST)
Updated Date: Sat, 09 Oct 2021 (17:59 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. നേരത്തേ സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും എന്‍ഐഎ കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ കൊഫെപോസ പ്രകാരം ഒരു വര്‍ഷത്തെ തടവും അവസാനിച്ചതോടെയാണ് ജയില്‍ മോചനം സാധ്യമായത്.
എന്‍ഐഎ കേസില്‍ മാപ്പ് സാക്ഷിയായിരുന്നു സന്ദീപ്. ഒരു വര്‍ഷവും മൂന്ന് മാസവുമാണ് സന്ദീപ് നായര്‍ ജയിലില്‍ കഴിഞ്ഞത്. താന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു വില്‍ക്കുന്നതായി സന്ദീപ് അറിയിച്ചു.