മുംബൈയില്‍ ട്രെയിനില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓടിക്കൊണ്ടിരുന്ന പുഷ്പക് എക്‌സ്പ്രസിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറി കൊള്ള നടത്തുകയായിരുന്നു. സംഭവത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. നാലുപ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചിലുകള്‍ നടക്കുകയാണ്.
ഇവര്‍ക്കെതിരെ ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണട്.