തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് പരിചയപ്പെടുത്തിയതും ജോയിന്റ് ലോക്കർ എടുക്കാൻ നിർദേശം നൽകിയതും എം ശിവശങ്കെറെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപൽ അയ്യർ ഇഡിയ്ക്ക് മൊഴി നൽകിയതായി വിവരം. ശിവശങ്കറിന്റെ മൊഴിയെ നിഷേധിയ്ക്കുന്ന മൊഴിയാണ് ചാർട്ടെഡ് അക്കൗണ്ടന്റ് ഇഡിയ്ക്ക് മുന്നിൽ നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.
സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നും ഒന്നിച്ച് ലോക്കാർ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ല എന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. സ്വപ്നയുമായുള്ള ചർച്ചകൾ അവസാനിയ്ക്കും വരെ ശിവശങ്കർ തന്റെ ഓഫീസിൽ തുടർന്നതായാണ് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിരിയ്ക്കുന്നത്.
30 ലക്ഷം ജോയിന്റ് അക്കൗണ്ടിലേയ്ക്ക് ആദ്യം നിക്ഷേപിച്ചു പലപ്പോഴായി സ്വപ്ന തന്നെ ഈ തുക പിൻവലിച്ചു. ഇതിനു പിന്നാലെ അക്കൗണ്ട് അവസാനിപ്പിയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ സ്വർണം അക്കൗണ്ടിൽ ഉണ്ടെന്ന് സ്വപ്ന പറയുകയായിരുന്നു എന്നും ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴിയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഈ ജോയിന്റ് അക്കൗണ്ടിൽനിന്നും 64 ലക്ഷം രൂപയും സ്വർണാഭരണങ്ങളും പിടികൂടിയിരുന്നു