Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം നൽകാമെന്ന് പറഞ്ഞത് ഒരു രാത്രക്കാരന് 135 രൂപ, അദാനി 168 വാഗ്ദാനം ചെയ്തു: വ്യോമയാനമന്ത്രി

കേരളം നൽകാമെന്ന് പറഞ്ഞത് ഒരു രാത്രക്കാരന് 135 രൂപ, അദാനി 168 വാഗ്ദാനം ചെയ്തു: വ്യോമയാനമന്ത്രി
, വെള്ളി, 21 ഓഗസ്റ്റ് 2020 (07:40 IST)
ഡൽഹി: വിമാനത്താവളത്തിന്റെ ലേല നടപടിയിൽ സംസ്ഥാന സർക്കാരിന് യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. അദാനി കേരളം മുന്നോട്ടുവച്ചതിലും കൂടുതൽ തുക നൽകാൻ തയ്യാറയതുകൊണ്ടാണ് ലേലം വിജയിച്ചത് എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വിശദീകരണം തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നൽകിയത്തിൽ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ ഭേതമില്ലാതെ കേന്ദ്ര സർക്കാരിനെതിരെ തിരിഞ്ഞതോടെയാണ് വിശദീകർണവുമായി വ്യോമയാന മന്ത്രി തന്നെ രംഗത്തെത്തിയത്.
 
ലക്നൗ, ഗുവാഹത്തി, അഹമ്മദാബാദ്, മംഗളുരു തിരുവനന്തപുരം വിമാനത്താവളങ്ങളൂടെ പ്രവർത്തനവും പരിപാലനവും വികസനവും ഉൾപ്പടെ സ്വകാര്യ കമ്പനികൾക്ക് പട്ടത്തിന് നൽകാൻ 2018 ൽ തന്നെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽനിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണം എന്ന് കേരളം അഭ്യർത്ഥിച്ചിരുന്നു. കൊച്ചി കണ്ണൂർ വിമാനത്താവളങ്ങൾ നടത്തി പരിചയമുള്ളതിനാൽ കേരളത്തെ പ്രത്യേകം പരിഗണിയ്ക്കണം എന്ന് 2018ൽ തന്നെ കേരളം നിർദേശവും സമർപ്പിച്ചു. വിമാനത്താവളത്തിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തുക, അല്ലെങ്കിൽ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അധികാരം നൽകുക. എന്നിവയയിരുന്നു കേരളത്തീന്റെ ആവശ്യം. 
 
ഇതിൽ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ എന്ന ആവശ്യം കേന്ദ്ര അംഗീകരീച്ചു. കെഎസ്ഐ‌ഡി‌സിയുടെ ബിഡ്ഡിന്റെ പത്ത് ശതമാനം പരിധിയ്ക്കുള്ളിൽ വന്നാൽ അവർക്കു നൽകാം എന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലേലം വിജയിച്ചവരും കെഎസ്ഐ‌ഡി‌സിയും തമ്മിൽ 19.64 ശതമാനത്തിന്റെ വ്യത്യാസമുണ്ട് ഒരു യാത്രക്കാരന് 135 രൂപ എയർപോർട്ട് അതോറൊറ്റി ഓഫ് ഇന്ത്യയ്ക്ക് നൽകാം എന്നാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ ലേലം വിജയിച്ചവർ 168 രൂപ നൽകാൻ തയ്യാറായി. കേരളത്തിന്റെ പ്രചരണങ്ങൾ ശരിയല്ല എന്നും ഹർദീപ് സിങ് പുരി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെക്ക് കേസ്: റിസബാവ പണം കെട്ടി വച്ച് തടിതപ്പി