Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവശങ്കര്‍ വീണ്ടും സര്‍വീസിലേക്ക്; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം

ശിവശങ്കര്‍ വീണ്ടും സര്‍വീസിലേക്ക്; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം
, ചൊവ്വ, 4 ജനുവരി 2022 (14:21 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടര്‍ന്ന് 2019 ജൂലായ് 14നാണ് എം.ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുക.
 
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. എന്നാല്‍ ശിവശങ്കറുടെ കാര്യത്തില്‍ രണ്ട് തവണ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലധികമായി അദ്ദേഹം സസ്‌പെന്‍ഷനിലാണ്. 
 
അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുകയുമാണ്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാപ്പ് സാക്ഷിയുടെ മൊഴി ആധികാരികമല്ല: ഉത്ര കേസിൽ ജീവപര്യന്തം വിധിക്കെതിരെ സൂര‌ജ് ഹൈക്കോടതിയിൽ