Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്തിനും തയ്യാര്‍'; സ്വര്‍ണക്കടത്ത് അടിയന്തരപ്രമേയ ചര്‍ച്ച ഉച്ചയ്ക്ക്, ജനങ്ങള്‍ എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി

'എന്തിനും തയ്യാര്‍'; സ്വര്‍ണക്കടത്ത് അടിയന്തരപ്രമേയ ചര്‍ച്ച ഉച്ചയ്ക്ക്, ജനങ്ങള്‍ എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി
, ചൊവ്വ, 28 ജൂണ്‍ 2022 (10:26 IST)
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭ നിര്‍ത്തിവെച്ച് ഒരു മണി മുതല്‍ മൂന്ന് വരെ സ്വര്‍ണക്കടത്ത് വിഷയം ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ഇത്. കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെ ഡല്‍ഹിയില്‍ പീഡനക്കേസ്