നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡി. ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോയിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്. ഇതിനായി ശിവശങ്കര്‍ കസ്റ്റംസിനെയാണ് വിളിച്ചത്. ഒക്ടോബര്‍ 15ന് നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടതായി മൊഴി നല്‍കിയിരുന്നു.
അതേസമയം ശിവശങ്കറിനെ ഇന്ന് പകല്‍ പതിനൊന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയാണെങ്കിലും ജഡ്ജി പ്രത്യേക സിറ്റിംങ് നടത്തിയേക്കും. പല തവണ സ്വര്‍ണക്കടത്ത് നടത്താന്‍ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചതും ശിവശങ്കറായിരുന്നെന്നാണ് അറസ്റ്റ് മെമ്മോയില്‍ പറയുന്നത്.