Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സിനിമാ സ്‌റ്റൈലില്‍ കടത്തിയത് 100കിലോ സ്വർണം; പ്രതിഫലം 60,000 രൂപ

Webdunia
ശനി, 13 ഏപ്രില്‍ 2019 (18:51 IST)
വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 100 കിലോഗ്രാമിലേറെ സ്വർണം കടത്തിയ സംഭവത്തില്‍ വിമാനത്താവള ജീവനക്കാരടക്കം അറസ്‌റ്റില്‍.

എയർഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ ഫൈസൽ, റോണി, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ഭദ്ര‌യുടെ ജീവനക്കാരായ മെബീൻ ജോസഫ്, നബീൽ, ഇടനിലക്കാരൻ ഉവൈസ് എന്നിവരെയാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്‌റ്റ് ചെയ്‌ത് റിമാന്‍‌ഡ് ചെയ്‌തത്.  

കസ്‌റ്റംസ് അധികൃതരെ വെട്ടിച്ച് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തെത്തിച്ചിരുന്നത് ഇവരാണ്. ഒരു വിമാനത്തിൽ മൂന്നും നാലും പേർ സ്വർണം കടത്താനുണ്ടാവും. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ അറുപതിനായിരം രൂപയായിരുന്നു കൂലി.

പുലർച്ചെ ഗൾഫിൽ നിന്നെത്തുന്ന വിമാനങ്ങള്‍ എയ്‌റോ ബ്രിഡ്‌ജിലെത്താറില്ല. ദൂരെയുള്ള ടാക്സിവേയിലായിരിക്കും എത്തുക. ഇവിടെ നിന്ന് യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസിലാണ് ടെർമിനലിലേക്ക് എത്തിക്കുക. ഈ ബസിൽ വച്ചാണ് സ്വർണം വിമാനത്താവള ജീവനക്കാർക്ക് കൈമാറുക.

സ്വർണം കൊണ്ടു വരുന്നവരുടെയും ജീവനക്കാരുടെയും ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പരസ്‌പരം കൈമാറും.  ബസിൽ വച്ച് ജീവനക്കാർ സ്വർണം കൈപ്പറ്റും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ എമിഗ്രേഷൻ ഹാളിൽ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവർ സ്വർണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കിൽ ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കും. ജീവനക്കാരൻ പിന്നാലെയെത്തി സ്വർണം ശേഖരിക്കും.

ഡിപ്പാർച്ചർ ടെർമിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തിറങ്ങുന്ന ജീവനക്കാർ പുറത്ത് കാത്തുനിൽക്കുന്ന ഉവൈസിന് സ്വർണം കൈമാറുകയായിരുന്നു പതിവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

Dhanalekshmi DL 15 lottery result: ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Vijay TVK: നടൻ വിജയ്‌ക്കെതിരെ പരാതിയുമായി യുവാവ്; കേസെടുത്ത് പോലീസ്

ഇൻഷുറൻസ് ഉണ്ടെങ്കിലും ക്യാഷ്‌ലെസ് ചികിത്സ അനുവദിക്കില്ല, ബജാജ് അല്യൻസ് ഇൻഷുറൻസ് പോളിസി ഉടമകൾ ആശങ്കയിൽ

വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്, 2134 കോടി രൂപ ചെലവിൽ പദ്ധതിയെന്ന് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments