Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍
ബ്രിട്ടൻ , ബുധന്‍, 10 ഏപ്രില്‍ 2019 (19:37 IST)
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. പ്രധാനമന്ത്രി തെരേസാ മേയ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തി.

പൂര്‍ണഖേദ പ്രകടനമല്ല മേയ് നടത്തിയത് എന്നത് ശ്രദ്ധേയമാണ്. കൂട്ടക്കൊലയിൽ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രധാനമന്ത്രി അതിന് തയ്യാറായില്ല.

1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഏപ്രിൽ 13ന് ജാലിയൻവാലാബാഗ് മൈതാനത്ത് കൂടിയവര്‍ക്കെതിരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സർക്കാരിന്‍റെ കണക്ക്. 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പ് പാടത്ത് ഉപേക്ഷിച്ച് ബന്ധു, പ്രതി കുടുങ്ങിയത് ഇങ്ങനെ