Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഗോയിൽ ഫാനെത്തി, തുറന്നപ്പോൾ ഫാനിനുള്ളിൽ നിറച്ചു സ്വർണ്ണം

കാർഗോയിൽ ഫാനെത്തി, തുറന്നപ്പോൾ ഫാനിനുള്ളിൽ നിറച്ചു സ്വർണ്ണം

എ കെ ജെ അയ്യര്‍

, വ്യാഴം, 17 മാര്‍ച്ച് 2022 (15:39 IST)
കരിപ്പൂർ: വിമാനത്തിലെ കാർഗോയിൽ വിദേശത്തു നിന്ന് ഫാൻ എത്തി. കസ്റ്റംസ് സംശയിച്ചു ഫാൻ തുറന്നു നോക്കിയപ്പോൾ നിറച്ചു ലക്ഷങ്ങളുടെ സ്വർണ്ണം കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ ആറിനാണ് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ മലപ്പുറം ഓമാനൂർ സ്വദേശിയുടെ പേരിലുള്ള കാർഗോ വഴി വന്ന ഈ ലഗേജ്.

യാത്രയ്‌ക്കൊപ്പം കൊണ്ടുവരാതെ എത്തിയ ബാഗേജ് കൈപ്പറ്റാൻ കഴിഞ്ഞ ദിവസമാണ് ഉടമ എത്തിയത്. ഉടമയുടെ സാനിധ്യത്തിൽ കാർഗോ കസ്റ്റംസ് പരിശോധന നടത്തിയപ്പോഴാണ് ഫാനിന്റെ യന്ത്ര ഭാഗങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 814 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്. നിലവിൽ ഇതിനു 41.13 ലക്ഷം രൂപ വിലവരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ സിനോയ് മാത്യു, സൂപ്രണ്ട് പ്രവീൺ എന്നിവർ അടങ്ങിയ സംഘമാണ് സ്വർണ്ണം പിടികൂടിയത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തു