Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം

Woman
ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നാദേന്ദലയിലെ തുബാഡു ഗ്രാമത്തിലെ ദാച്ചേപ്പള്ളി സ്വദേശിനിയായ യുവതിയാണ് മരിച്ചത്. മൂന്നുവര്‍ഷം മുന്‍പ് യുവതി വിവാഹിതയായിരുന്നു. കുട്ടികള്‍ ഉണ്ടാകാത്തതിനാലാണ് പൊക്കിള്‍കൊടി കഴിച്ചത്. കുട്ടികള്‍ ഉണ്ടാകാന്‍ പല നാടന്‍ മരുന്നുകളും ഇവര്‍ കഴിച്ചിരുന്നു. നാട്ടുകാരില്‍ ചിലര്‍ പൊക്കിള്‍ കൊടി കഴിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് അന്ധവിശ്വാസം ധരിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം