Publish Date: Wed, 12 May 2021 (18:31 IST)
Updated Date: Wed, 12 May 2021 (18:33 IST)
ചിറയിന്‍കീഴ്: ഗുണ്ടാത്തലവന്‍ മണമ്പൂര്‍ പെരുംകുളം മിഷന്‍ കോളനി നിവാസി കല്ലറതോട്ടം വീട്ടില്‍ ജോഷിയെ (35) വെട്ടിക്കൊന്ന കേസിലെ പ്രതികളായ നാല് പേരെ പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിനടുത്തുള്ള കവലയൂര്‍ പാറയില്‍ കടവില്‍ വച്ചാണ് ജോഷി കൊല്ലപ്പെട്ടത്.
കടയ്ക്കാവൂര്‍ കുളമുട്ടം സ്വദേശി ഗിരീഷ് എന്ന ശ്രീജിത്ത് (40), കവലയൂര്‍ കൊടിതൂക്കിക്കുന്നു സ്വദേശി മണി (46), കൊടിതൂക്കിക്കുന്നു മടത്തിച്ചിറ ആശാരിവിളാകം വീട്ടില്‍ സാബു (38), കൊടിതൂക്കിക്കുന്നു കാട്ടുവിള വീട്ടില്‍ ബൈജു (38) എന്നിവരാണ് പിടിയിലായത്.
കൊലപാതകം, കൂലിത്തല്, ഭവനഭേദനം, ലഹരിമരുന്ന് കടത്ത് തുടങ്ങി വിവിധ വകുപ്പുകളിലായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പതിനഞ്ചില്‍ പരം ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു മരിച്ച ജോഷി എന്ന് പോലീസ് വെളിപ്പെടുത്തി. മാരകായുധങ്ങള്‍ കൊണ്ട് ജോഷിയെ പ്രതികള്‍ വെട്ടിക്കൊല പ്പെടുത്തുകയായിരുന്നു.