Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊലപാതക കേസിൽ ഗു‌സ്‌തി താരം സുശീൽ കുമാർ ഒളിവിൽ, അന്വേഷണം ഊർജിതമാക്കി പോലീസ്

കൊലപാതക കേസിൽ ഗു‌സ്‌തി താരം സുശീൽ കുമാർ ഒളിവിൽ, അന്വേഷണം ഊർജിതമാക്കി പോലീസ്
, വ്യാഴം, 6 മെയ് 2021 (13:27 IST)
കൊലപാതകകേസിൽ ഗുസ്‌തി താരം സുശീൽ കുമാർ ഒളിവിൽ. 23 വയസ്സുകാരനായ മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ  കൊലപാതക കേസിലാണ് സുശീൽ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.
 
ഡൽഹിയിലെ ചത്രസാൽ ഇൻഡോർ സ്റ്റേഡിയത്തിനുള്ളിൽ ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ്  മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ  കൊലപാതകത്തിലെത്തിയതെന്നാണ് പോലീസ് എഫ്ഐആർ. സുശീൽ കുമാറിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും താരത്തെ കണ്ടെത്താനായില്ല. സംഘർഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്.
 
ഗുസ്‌തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കിയ താരമാണ് സുശീൽ കുമാർ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍ 2021: ഏറ്റവും മികച്ച അഞ്ച് ബാറ്റിങ് ഇന്നിങ്‌സുകള്‍ ഇതെല്ലാം