Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷകബില്ലിനെതിരെ പ്രമേയത്തിന് നിയമസഭാ പ്രത്യേകസമ്മേളനം: വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

കർഷക ബിൽ
, ചൊവ്വ, 22 ഡിസം‌ബര്‍ 2020 (14:45 IST)
കർഷകബില്ലിനെതിരെ നാളെ ചേരേണ്ടിയിരുന്ന നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിൽ. സമ്മേളനം ചേരുവാനുണ്ടായ അടിയന്തിരസാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.
 
നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. ഇതിന്റെ ഭാഗമായി സമ്മേളനം വിളിച്ചു ചേർക്കാൻ ​ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഈ ശുപാർശയിലാണ് ഗവർണർ വിശദീകരണം തേടിയത്.
 
നിലവിൽ രാജ്ഭവനിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സമ്മേളനത്തിന് ഗവർണർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരത്തിൽ പ്രത്യക്ഷപ്പെട്ട് ഗ്രാവിറ്റാസ്, ഉടൻ വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ !