Publish Date: Fri, 18 Aug 2023 (11:52 IST)
Updated Date: Fri, 18 Aug 2023 (12:02 IST)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണത്തോട് അനുബന്ധിച്ച് 1000 രൂപ ഉത്സവബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 4.6 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.