സർക്കാർ ജോലിയിൽ അട്ടിമറി, അവഗണണിക്കപ്പെട്ട് ഭിന്നശേഷിക്കാർ

സര്‍ക്കാര്‍ ജോലിയില്‍ ഭിന്നശേഷിക്കാരെ തഴയുന്നു

തിങ്കള്‍, 25 ജൂലൈ 2016 (10:45 IST)
സർക്കാർ ജോലിയിൽ അവഗണന. 2003ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ജോലിസംവരണമാണ് അട്ടിമറിക്കപ്പെടുന്നത്. വെറും ഒരു ശതമാനം ഭിന്നശേഷിക്കാർക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചിരിക്കുന്നത്. 4500നടുത്ത് ഭിന്നശേഷിക്കാര്‍ക്കാണ് സംവരണത്തിലൂടെ ജോലി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ആ സ്ഥാനത്ത് വെറും 1500ല്‍ താഴെ മാത്രമാളുകള്‍ക്കാണ് സംവരണം വഴി ജോലി ലഭിച്ചത്.
 
എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആറുമാസം താല്‍ക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ പകുതി പേര്‍ക്ക് മാത്രമാണ് സ്ഥിരനിയമനം ലഭിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം ജോലിസംവരണം നിയമപരമായി നടപ്പാക്കിയിട്ട് 13 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും ഇതുവരെ നിയമനങ്ങളില്‍ അതു പാലിക്കാന്‍ പി എസ് സിയും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും ശ്രമിക്കാറില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ട്രെയിൻ സ്കൂൾ വാനിലിടിച്ച് ഏഴു മരണം, അപകടം ലെവൽ ക്രോസ് മുറിച്ചുകടക്കുന്നതിനിടെ