Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരാറൊഴിഞ്ഞിട്ട് 13 വർഷമായിട്ടും പുരോഗതിയില്ല, കൊച്ചി സ്മാർട്ട് സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സർക്കാർ, ടീകോമിൽ നിന്നും ഭൂമി തിരിച്ചുപിടിക്കും

കരാറൊഴിഞ്ഞിട്ട് 13 വർഷമായിട്ടും പുരോഗതിയില്ല, കൊച്ചി സ്മാർട്ട് സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സർക്കാർ, ടീകോമിൽ നിന്നും ഭൂമി തിരിച്ചുപിടിക്കും

അഭിറാം മനോഹർ

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (14:41 IST)
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും ടീ കോം( ദുബായ് ഹോള്‍ഡിങ്‌സ്) കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരാറൊപ്പിട്ട് 13 വര്‍ഷക്കാലമായിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ടീകോമിനെ ഒഴിവാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു.
 
ടീ കോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പരധാരണയോടെ പിന്മാറ്റനയം തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ടീകോം കമ്പനി സര്‍ക്കാരിനെ താത്പര്യം അറിയിച്ചിരുന്നു. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിശ്ചിയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. ടീം കോമിന് പകരം മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. യുഎഇയ്ക്ക് പുറത്ത് പദ്ധതികള്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് ടീകോമിന്റെ പിന്മാറ്റം. കെട്ടിട നിര്‍മാണത്തിനടക്കം ടീ കോം മുടക്കിയ തുക വിലയിരുത്തി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഇതിനായി സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചു. പദ്ധതിക്കായി ടീ കോമ്മിന് നല്‍കിയ 246 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കും.
 
കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് എന്നതായിരുന്നു 2011ല്‍ ഒപ്പിട്ട പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ കരാര്‍ ഒപ്പിട്ട് 10 വര്‍ഷമായിട്ടും ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ തൊഴിലവസരങ്ങള്‍ ഒരുക്കുകയോ ചെയ്തിരുന്നില്ല. പദ്ധതിയില്‍ ടീ കോം ശ്രദ്ധ പുലര്‍ത്താത്തതിനെ തുടര്‍ന്ന് പിന്മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ പലവട്ടം ടീകോമുമായി ചര്‍ച്ച നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും 30 ദിവസം കൊണ്ട് ജിയോയ്ക്ക് നഷ്ടപ്പെട്ടത് 79 ലക്ഷം ഉപഭോക്താക്കളെ; നേട്ടമായത് ബിഎസ്എന്‍എല്ലിന്