Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഇത് അഞ്ചാം തവണ; വര്‍ധിക്കുന്നത് 4.45 ശതമാനം

Kerala News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (18:14 IST)
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഇത് അഞ്ചാം തവണയാണ്. 4 ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് വര്‍ധിപ്പിച്ചത് 134.63 പൈസയാണ്. 2018ല്‍ യൂണിറ്റിന് 20 പൈസയും 2019ല്‍ 40 പൈസയും 2022ല്‍ 40.63 പൈസയും 2023ല്‍ 24 പൈസയുമാണ് വര്‍ധിപ്പിച്ചിരുന്നത്. ഇത്തവണ വൈദ്യുതി ബോര്‍ഡ് വര്‍ധിപ്പിക്കുന്നത് 4.45 ശതമാനമാണ്.
 
കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതുമൂലമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നത്. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതാണ് മറ്റൊരു കാരണം. സംസ്ഥാനത്തിന് ആവശ്യമുള്ള 70% വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

29ാമത് ഐ.എഫ്.എഫ്.കെ ;ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവായി ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍