Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

ശ്രീനു എസ്

, തിങ്കള്‍, 12 ഏപ്രില്‍ 2021 (11:23 IST)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഗവര്‍ണര്‍ ശബരിമലയിലെത്തിയത്. ഗവര്‍ണര്‍ക്ക് ദേവസ്വം അംഗങ്ങള്‍ സ്വീകരണം നടത്തി. ഗവര്‍ണര്‍ക്കൊപ്പം ഇളയ മകന്‍ കബീര്‍ ആരിഫും ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് ഗവര്‍ണര്‍ പമ്പയിലെത്തിയത്.
 
ദക്ഷിണ നല്‍കി മേല്‍ശാന്തിമാരില്‍ നിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റുകയായിരുന്നു. അതേസമയം ഡോളി ഒരുക്കിയെങ്കിലും നിരസിക്കുകയായിരുന്നു. നടന്നുതന്നെ മലകയറി. മുണ്ടും ജുബ്ബയുമായിരുന്നു വേഷം. ശ്രീകോവിലില്‍ എത്തി ശരണം വിളിച്ച് പ്രാര്‍ഥിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തിയും പ്രസാദം നല്‍കി. മാളികപ്പുറവും വാവരുനടയും സന്ദര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ്