Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി
കണ്ണൂര്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം വാര്‍ഡിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്നത്
Govindachamy: 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദചാമി ജയില്‍ചാടി. ഇന്ന് രാവിലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദചാമി രക്ഷപ്പെട്ടത്.
കണ്ണൂര്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം വാര്‍ഡിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്നത്. സെല്ലിലെ ഇരുമ്പഴി കട്ടര്‍ കൊണ്ട് മുറിച്ചുമാറ്റി ജയിലിന്റെ പിന്നിലെ മതില്‍ചാടിയാണ് ഗോവിന്ദചാമി രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് രാവിലെ 7.30 നാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഗോവിന്ദചാമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9446899506 എന്ന നമ്പറില്‍ വിവരം അറിയിക്കുക. 2011 ഫെബ്രുവരിയിലാണ് ഗോവിന്ദചാമി ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട പീഡന-കൊലക്കേസ് നടന്നത്.