Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!
ഗോവിന്ദ ചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും ഒരാളെ ഇടിക്കാന്‍ ഇതുകൊണ്ട് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോവിന്ദചാമിക്ക് ജയില്‍ ചാടാനായി ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു ഗോവിന്ദചാമിയെന്നും ജയില്‍ ചാടാനായി മറ്റാരുടെയും സഹായം ഗോവിന്ദചാമിക്ക് ലഭിക്കാനിടയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോവിന്ദ ചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും ഒരാളെ ഇടിക്കാന്‍ ഇതുകൊണ്ട് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചു. സെല്ലില്‍ എലി കടിക്കുന്നത് തടയാന്‍ ഗോവിന്ദചാമി തുണി ചോദിച്ചെങ്കിലും നല്‍കിയിരുന്നില്ല. റിമാന്‍ഡ് തടവുകാര്‍ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതി ചാടിക്കടക്കാന്‍ 2 വീപ്പകളാണ് ഗോവിന്ദചാമി ഉപയോഗിച്ചത്. ഒരു വീപ്പ നേരത്തെ മതിലിന് സമീപമുണ്ടായിരുന്നു. മറ്റൊരെണ്ണം ജയില്‍ വളപ്പില്‍ നിന്നും ശേഖരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.