Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ 23ന് തുടങ്ങും: ഏപ്രിൽ 2 മുതൽ വേനലവധി

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ 23ന് തുടങ്ങും: ഏപ്രിൽ 2 മുതൽ വേനലവധി
, ശനി, 5 മാര്‍ച്ച് 2022 (17:10 IST)
സംസ്ഥാനത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഈ മാസം 23ന് തുടങ്ങും. ഏപ്രിൽ രണ്ട് വരെയാണ് പരീക്ഷ. ഏപ്രിൽ,മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
 
വേനൽ അവധിക്ക് ശേഷം ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. എസ്എസ്എ‌ൽസി ,പ്ലസ് ടു പരീക്ഷകളുടെ സമയക്രമം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 31നാണ് ആരംഭിക്കുക. ഏപ്രിൽ 29 വരെയാണ് പരീക്ഷകൾ നടക്കുക. പ്ലസ് ടു പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് തുടങ്ങും