ജോലി കഴിഞ്ഞ ശേഷം ഉല്ലസിക്കുവാൻ ഇടങ്ങളില്ല - സംസ്ഥാനത്ത് പബ്ബുകൾ വരുന്നുവെന്ന സാധ്യത നൽകി മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (16:36 IST)
സംസ്ഥാനത്ത് പബ്ബുകൾ വരുന്നുവെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയിലാണ് കേരളത്തിൽ പബ്ബുകൾ വരുന്നുവെന്ന് സൂചന നൽകികൊണ്ട് മുഖ്യമന്ത്രി സംസാരിച്ചത്. 
 
കേരളത്തിൽ രാത്രിയും പകലുമായി ജോലി ചെയ്യുന്ന ഐ ടി പോലുള്ള തൊഴിൽമേഖലകളിൽ പോലെയുള്ളവർക്ക് ജോലിക്ക് ശേഷം അല്പം ഉല്ലസിക്കണമെന്ന് തോന്നിയാൽ കേരളത്തിൽ അതിനായുള്ള സൗകര്യങ്ങളില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ സർക്കാറിന് മുൻപിലുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതിനെ പറ്റി സർക്കാർ ഗൗരവകരമായി ആലോചനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
ബെവ്റേജസ് വില്‍പ്പന ശാലകളിൽ നിന്നും വരി നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കുന്നതിനായി നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കടകളിൽ നിന്നും സാധനങ്ങൾ നോക്കി വാങ്ങാവുന്ന തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നതിനേ പറ്റിയും ആലോചനയുണ്ടെന്ന് മറ്റൊരു ചൊദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
 
കേരളത്തിൽ മധ്യവർജന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments