Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം; ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ആലപ്പുഴ , ബുധന്‍, 6 ജൂലൈ 2016 (08:20 IST)
ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ഡോക്‌ടറെ സമീപിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപിച്ച് അരുക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ സോക്ടര്‍ ആര്‍ വി വരുണിന്റെ വീട് ഉപരോധിക്കുകയും അദ്ദേഹത്തെ ഒരു കൂട്ടമാളുകള്‍ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ പണിമുടക്കുന്നത്.
 
അതേസമയം, അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെമുതല്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഡോക്‌ടര്‍മാരുടെ സംഘടന അറിയിച്ചു. അത്യാഹിതവിഭാഗം ഒഴികെയുള്ളവയുടെ പ്രവര്‍ത്തനം സമരത്തെ തുടര്‍ന്ന് മുടങ്ങും. അരൂക്കുറ്റി പഞ്ചായത്ത് 13 ആം വാര്‍ഡ് സുഷമാലയത്തില്‍ ഗംഗാധരന്‍ (52) ആണ് മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്രതശുദ്ധിയില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു