തിരുവനന്തപുരത്ത് വൻകവർച്ച : വീട്ടിൽ നിന്ന് 100 പവൻ മോഷണം പോയി

Webdunia
വെള്ളി, 7 ജൂലൈ 2023 (15:55 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള മണക്കാട്ട് വീട്ടുകാർ പുറത്തുപോയ തക്കം നോക്കി നടന്ന മോഷണത്തിൽ നൂറു പവന്റെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത്.
 
വീട്ടുകാർ ക്ഷേത്രദർശനത്തിനു പോയ സമയത്തായിരുന്നു കവർച്ച. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈ പ്രദേശത്തു മോഷണം തുടർച്ചയാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടു പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടുടമയായ രാമകൃഷ്ണൻ ദുബായിൽ ജോലി ചെയ്യുകയാണ്. പോലീസ് കേസെടുത്തു വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങുകൾക്കായി ബാങ്ക് ലോക്കറിൽ ഇരുന്ന സ്വർണ്ണം പിന്നീട് വീട്ടിലെ രണ്ടാം നിലയിലെ മുറിയിലുള്ള അലമാരയിൽ സൂക്ഷിച്ചിരുന്നു. ഇവർ തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനത്തിനു പോയി ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിഞ്ഞത്.
 
എന്നാൽ രണ്ടാം നിളയുടെ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുകയായായിരുന്നു. പൂട്ടുപൊളിക്കുകയോ മറ്റു ബലപ്രയോഗമോ ഉണ്ടായിട്ടില്ല. അതിനാൽ സംഭവത്തിൽ കൂടുതൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് നിഗമനം.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments