Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 23 വയസ്സുകാരിയെ കൊലപ്പെടുത്തി

സ്വര്‍ണാഭരണം

കെ ആര്‍ അനൂപ്

, വ്യാഴം, 22 ജൂണ്‍ 2023 (12:59 IST)
ക്രൂരമായി പീഡിപ്പിച്ച് ബന്ധുക്കള്‍ 23 വയസ്സുകാരിയെ കൊലപ്പെടുത്തി. സ്വര്‍ണഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിക്കുകയും ചെയ്തു. കരച്ചില്‍ വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ട് വച്ചു. ദില്ലിയിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. 
 
സാമിനാ എന്ന 23 കാരിയെയാണ് ബന്ധുക്കള്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം സമ്മതിക്കാനാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. യുവതി മരിച്ചതോടെ പ്രതികള്‍ രക്ഷപ്പെട്ടു. രണ്ടുദിവസത്തോളമായി വീട്ടില്‍ നിന്ന് നിര്‍ത്താതെ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പോലീസില്‍ വിവരം നല്‍കിയത്.
 
പ്രതികളായ രമേഷ്-ഹീന ദമ്പതികള്‍ മകളുടെ ജന്മദിന പാര്‍ട്ടിക്കായി സാമിനയെ ക്ഷണിച്ചതായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കിടെ വീട്ടിലെ 5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ സമീനയാണെന്ന് ഇത് മോഷ്ടിച്ചത് എന്ന് ദമ്പതികള്‍ കരുതി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമുഖ ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ വകുപ്പ് റൈഡ്