Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sharon Raj Murder Case - Greeshma: വധശിക്ഷ ഒഴിവാക്കണം; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍

കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു

Greeshma Parassala, Parassala Case, Greeshma Murder Case, Sharon Raj Murder, Greeshma Criminal, Greeshma Verdict, Greeshma Case Parassala Murder Verdict Live Update

രേണുക വേണു

, വ്യാഴം, 6 ഫെബ്രുവരി 2025 (09:39 IST)
Greeshma: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചത്. പ്രായവും സ്ത്രീയെന്ന പരിഗണനയും നല്‍കി തനിക്കെതിരായ വധശിക്ഷ റദ്ദാക്കണമെന്നാണ് ഗ്രീഷ്മ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. 
 
കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് തൂക്കുകയര്‍ വിധിച്ചത്. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ് സിന്ധുവിനെ വെറുതെ വിടാന്‍ കാരണം. അതേസമയം തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 
 
2022 ഒക്ടോബര്‍ 25 നാണ് ജൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 23 വയസ്സുകാരന്‍ ഷാരോണ്‍ മരിച്ചത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിലെ കൊലപ്പെടുത്തുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി. 
 
ഷാരോണും ഗ്രീഷ്മയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജൂസ് ചലഞ്ച് നടത്തി വിദഗ്ധമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. ശാരീരികബന്ധത്തിനെന്നു പറഞ്ഞാണ് ഷാരോണിനോടു ഗ്രീഷ്മ വീട്ടിലേക്ക് വരാന്‍ പറഞ്ഞത്. അവിടെ വെച്ച് കളനാശിനി കലര്‍ത്തിയ കഷായം ഷാരോണിനു കൊടുക്കുകയായിരുന്നു. 
 
2022 ഒക്ടോബര്‍ 14 നായിരുന്നു ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ 15 നു ഷാരോണ്‍ മരിച്ചു. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് 111 ദിവസത്തെ ജയില്‍വാസത്തിനു ശേഷം 2023 സെപ്റ്റംബര്‍ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടര്‍ന്ന് വിചാരണ നേരിട്ടു വരുന്ന കേസിലാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.രാധാകൃഷ്ണന്‍ എംപിയുടെ അമ്മ അന്തരിച്ചു