Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ ഫൈനലില്‍ തോറ്റതിന് തല മൊട്ടയടിച്ച് അധ്യാപിക

Teacher shaves her head after India lost in the final greeshma teacher

കെ ആര്‍ അനൂപ്

, വ്യാഴം, 23 നവം‌ബര്‍ 2023 (11:17 IST)
ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിനെ കുറിച്ച് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. 2003ലെ തോല്‍വിക്ക് നമ്മള്‍ കണക്ക് തീര്‍ക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചവരായിരുന്നു ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും. ഇതേ ഉറപ്പ് ഗ്രീഷ്മ എന്ന അധ്യാപികയുടെയും ഉള്ളില്‍ ഉണ്ടായിരുന്നു.
 
''ഞായറാഴ്ച ഇന്ത്യ തോറ്റാല്‍ ഞാന്‍ തല മൊട്ടയടിക്കും'' എന്ന് ഗ്രീഷ്മ ധൈര്യത്തോടെ പറഞ്ഞു. തന്റെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു എരൂരില്‍ പൗര്‍ണ എന്ന ട്യൂഷന്‍ ക്ലാസ് നടത്തുന്ന ഗ്രീഷ്മ ഇന്ത്യ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചത്.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ചപോലെ നടന്നില്ല. പ്രതീക്ഷകള്‍ തെറ്റി,140 കോടി ഇന്ത്യക്കാരെ കണ്ണീരിലാഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. എന്നാല്‍ ഗ്രീഷ്മ പറഞ്ഞ വാക്ക് മാറ്റിയില്ല.
 
ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റതോടെ തല മുണ്ഡനം ചെയ്ത് തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ഗ്രീഷ്മ. 13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷന്‍ സെന്റര്‍ നടത്തിവരുകയാണ് ഗ്രീഷ്മ.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിനെ 40 തവണ ഇരുമ്പ് വടി കൊണ്ട് അടിച്ച് പൊള്ളലേല്‍പ്പിച്ചു