Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രോ ആപ്പിന്റെ പേരില്‍ വ്യാജന്‍, കോഴിക്കോട് സ്വദേശിയുടെ 4.8 കോടി രൂപ നഷ്ടമായി

ഗ്രോ ആപ്പിന്റെ പേരില്‍ വ്യാജന്‍, കോഴിക്കോട് സ്വദേശിയുടെ 4.8 കോടി രൂപ നഷ്ടമായി

അഭിറാം മനോഹർ

, ചൊവ്വ, 9 ജൂലൈ 2024 (19:22 IST)
ഗ്രോ ഷെയര്‍ ട്രേഡിംഗ് ആപ്പാണെന്ന വ്യാജേന വാട്‌സാപ്പ് വഴി കോഴിക്കോട് സ്വദേശിയായ സംരഭകനില്‍ നിന്നും 4.8 കോടി രൂപ തട്ടിയെടുത്തതായി പരാതി. ട്രേഡിങ്ങ്, ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്വെസ്റ്റര്‍, ഐപിഒ എന്നിവയിലൂടെ കൂടുതല്‍ നിക്ഷേപം നടത്തി വന്‍ ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 
മെയ് മുതലായിരുന്നു തട്ടിപ്പുകാര്‍ പരാതിക്കാരനെ ബന്ധപ്പെട്ടത്. വാട്ട്‌സാപ്പ് വഴി ലഭിച്ച ലിങ്കില്‍ ഇയാള്‍ ജോയിന്‍ ചെയ്യുകയും ഗ്രൂപ്പിലെ അഡ്മിന്‍ പാനലിലെ ഒരാള്‍ സ്ട്രാറ്റജിക് അനലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തുകയുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാള്‍ അസിസ്റ്റന്റിന്റെ നമ്പറും നല്‍കി.ഈ അസിസ്റ്റന്റ് അയച്ചുകൊടുത്ത ലിങ്ക് സംരംഭകന്‍ തന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു. ജനപ്രിയ ട്രേഡിംഗ് ആപ്പായ ഗ്രോയുടേതിന് സമാനമായ വെബ്‌സൈറ്റ് ലിങ്കായിരുന്നു ഇത്. ഇതിന്റെ ലോഗിനും പാസ്വേഡും അയച്ചുനല്‍കി. തുടര്‍ന്ന് വാട്ട്‌സാപ്പ് വഴി ലഭിച്ച ടിപ്പുകള്‍ പരാതിക്കാരന്‍ പിന്തുടരുകയും ചെയ്തു.
 
 വാട്ട്‌സാപ്പ് വഴി നല്‍കിയ അക്കൗണ്ട് നമ്പറുകളിലേക്കാണ് പണം അയച്ചത്. അതിന് അനുസരിച്ചുള്ള മാറ്റം ആപ്പില്‍ കാണികയും ചെയ്തിരുന്നു. കൊട്ടിയ ലാഭത്തില്‍ നിന്നും കുറച്ച് തുക പിന്‍വലിക്കാനും സാധിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ കൂടി ചേര്‍ത്ത് വലിയ തുക നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭമുണ്ടാകുമെന്ന് നിര്‍ദേശം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പണം നിക്ഷേപിക്കുകയും ചെയ്തു. ആപ്പില്‍ നിന്നും ആദ്യം സന്ദേശങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭിച്ചിരുന്നു. എന്നാല്‍ ഈ സന്ദേശങ്ങളില്‍ സംശയം തോന്നുകയും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതൊടെയാണ് ഇയാള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ