ജിഎസ്ടി: വില കുറച്ചില്ലെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴയും തടവുമെന്ന് കേന്ദ്രം; കേസെടുക്കുമെന്ന് തോമസ് ഐസക്
ജിഎസ്ടി: വില കുറച്ചില്ലെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴയും തടവുമെന്ന് കേന്ദ്രം
ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പേരില്‍ അമിത വില ഈടാക്കുന്ന കച്ചവടക്കാര്‍ക്കെതിരെ
കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
എംആർപി വിലയ്ക്ക് സാധനങ്ങള്‍ വിൽക്കാത്തവർക്കെതിരെ കേസെടുക്കും. നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ വ്യാപക ടെസ്റ്റ് പര്‍ച്ചേസുകള്‍ നടത്തും. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപക്ക് സംസ്ഥാനത്ത് വില്‍ക്കണമെന്നും ധനമന്ത്രി കർശന നിർദേശം നൽകി.
വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാന് മുന്നറിയിപ്പ് നൽകി.
നിർദേശം അവഗണിക്കുന്നവർക്ക് ആദ്യം 25000 രൂപയാവും പിഴ ചുമത്തുക. രണ്ടാംഘട്ടത്തിൽ 50,000 രൂപ പിഴ ചുമത്തും. വീണ്ടും അവഗണിക്കുന്നവർക്ക് ഒരുലക്ഷം രൂപവരെ പിഴയോ ഒരു വർഷം വരെ തടവുശിക്ഷയോ ലഭിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.