Publish Date: Sun, 21 Jan 2024 (12:11 IST)
Updated Date: Sun, 21 Jan 2024 (12:13 IST)
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇക്കൊല്ലം ജനുവരി മാസത്തിൽ ഇതുവരെയുള്ള ഭണ്‌ഡാര വരവ് 6,13,08,091 രൂപയാണ്. ഇതിനൊപ്പം 2.415 കിലോ സ്വർണ്ണവും 13.340 വെള്ളിയും ലഭിച്ചതായി ദേവസ്വം അധികാരികൾ അറിയിച്ചു.
ഭണ്‌ഡാരം വരവ് എണ്ണലിനുള്ള ചുമതല യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു. ഇതിനൊപ്പം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എസ്.ബി.ഐ യുടെ ഇ-ഭണ്‌ഡാരം വഴി 2,07,007 രൂപയും ലഭിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് സിനിമാ താരം സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഇവിടെ വച്ച് നടന്നത്. പ്രധാനമന്ത്രി. മലയാളത്തിലെ ഒട്ടുമിക്ക സുനിമാതാരങ്ങൾ, രാഷ്ട്രീയക്കാർ, പ്രമുഖർ എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.