ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം
തമിഴ്‌നാട് കല്ലാകുറിച്ചി സ്വദേശിയായ കുലോത്തുങ്കന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്
ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി. 36 പവന്റെ തൂക്കമുളള സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്. തമിഴ്‌നാട് കല്ലാകുറിച്ചി സ്വദേശിയായ കുലോത്തുങ്കന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിനു വേണ്ടി ദേവസം ചെയര്‍മാന്‍ വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു. നേരത്തെ തുടര്‍ച്ചയായ നാല് ദിവസം കൊണ്ട് സംസ്ഥാനത്ത് പവന് 2680 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്വര്‍ണ്ണവില ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 66320 രൂപയായി. ഗ്രാമിന് 8290 രൂപയാണ് വില. ഈ മാസം മൂന്നിനാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
68450 രൂപയായിരുന്നു അന്ന് സ്വര്‍ണവില. ഇതിന് പിന്നാലെ സ്വര്‍ണ്ണവില താഴോട്ട് പോവുകയായിരുന്നു. ഇന്നലെ പവന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 60 രൂപയും കുറഞ്ഞു. അമേരിക്കയുടെ പകരചുങ്ക നയത്തില്‍ ഓഹരി മാര്‍ക്കറ്റുകളും ക്രൂഡോയില്‍ വിലയും കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് സ്വര്‍ണവിലയെ ബാധിച്ചിട്ടില്ല.