Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ H3N2 കേസുകള്‍ ഉയര്‍ന്നേക്കും ! വേണം ജാഗ്രത

H3N2 Fever in Kerala
, തിങ്കള്‍, 13 മാര്‍ച്ച് 2023 (10:13 IST)
കേരളത്തില്‍ H3N2 കേസുകള്‍ കേരളത്തില്‍ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പകര്‍ച്ചപ്പനി കേസുകള്‍ സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. H1N1 പനിയും സംസ്ഥാനത്ത് വ്യാപിക്കുന്നുണ്ട്. പനി ബാധിതര്‍ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പനി ലക്ഷണങ്ങള്‍ കാണിച്ചാല്‍ വൈദ്യസഹായം തേടണം. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണം. ഹോസ്റ്റലുകള്‍, ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെയ്ക്കണം. മുറിക്കുള്ളില്‍ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൊതുകിന് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടുമാസത്തിനിടെ ഓപ്പറേഷന്‍ ഷവര്‍മയില്‍ പിഴയിട്ടത് 36,42,500 രൂപ