Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഷെഫിനു തന്റെ ഭാര്യയെപ്പിരിഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു' - വൈറലാകുന്ന പോസ്റ്റ്

'ഹാദിയ ഭാഗ്യവതിയാണ്, ഷെഫിനെ ലഭിച്ചതിൽ' - വൈറലാകുന്ന പോസ്റ്റ്

'ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഷെഫിനു തന്റെ ഭാര്യയെപ്പിരിഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു' - വൈറലാകുന്ന പോസ്റ്റ്
, തിങ്കള്‍, 27 നവം‌ബര്‍ 2017 (12:38 IST)
ഹാദിയ കേസിൽ ഇന്ന് നിർണായകം. സുപ്രിംകോടതി ഇന്ന് വാദം കേൾക്കും. ഹാദിയയെ ലഭിച്ച ഷെഫിൻ മാത്രമല്ല ഭാഗ്യവാനെന്നും ഹാദിയ തിരിച്ചും ഭാഗ്യവതിയാണെന്നും പോസ്റ്റിട്ട ഉസ്മാൻ ഹമീദ് കട്ടപ്പനയുടെ പോസ്റ്റ് വൈറലാകുന്നു. ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ തന്റെ ഭാര്യയെപ്പിരിഞ്ഞു, ഭാര്യയ്ക്കായി കോടതികളും നീതിപീഠങ്ങളും തേടി അവന് അലയേണ്ടിവരില്ലായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു.
 
ഉസ്മാൻ ഹമീദ് കട്ടപ്പനയുടെ പോസ്റ്റ്:
 
ഹാദിയയെ ലഭിച്ച ഷെഫിന്‍ എത്ര ഭാഗ്യവാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
 
പക്ഷെ എനിക്കങ്ങനെ മാത്രമല്ല തോന്നുന്നത്. ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഷെഫിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവെക്കില്ലായിരുന്നു. ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരുലക്ഷത്തോളം രൂപ ശമ്പളമുള്ള വിദേശജോലി അവനു നഷ്ടമാവില്ലായിരുന്നു.
 
ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ അവനെതിരെ എന്‍ഐഎ അന്വേഷണം വരില്ലായിരുന്നു. ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ സംഘികളുടെയും സംഘാക്കളുടെയും മൂത്രമൊഴിക്കുമ്പോള്‍ കാണുന്ന കുറവില്‍ അപകര്‍ഷതാബോധമനുഭവിക്കുന്ന മാപ്ലസാക്കളുടെയും പരിഹാസത്തിനും വ്യക്തിഹത്യയ്ക്കും അവനു ഇരയാവേണ്ടിവരില്ലായിരുന്നു.
 
ഹാദിയയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ തന്റെ ഭാര്യയെപ്പിരിഞ്ഞു, ഭാര്യയ്ക്കായി കോടതികളും നീതിപീഠങ്ങളും തേടി അവന് അലയേണ്ടിവരില്ലായിരുന്നു. ഇതൊക്കെ സംഭവിച്ചിട്ടും തന്റെ ഭാര്യയ്ക്കായി കടുത്ത ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്ന ഷെഫിനെ ഭര്‍ത്താവായിലഭിച്ച ഹാദിയയും, ഹാദിയയെ ലഭിച്ച ഷെഫിനെപ്പോലെതന്നെ ഭാഗ്യവതിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആ പണി ഞങ്ങള്‍ ചെയ്യില്ല’; ചാനലിനെ വിമര്‍ശിച്ച ട്രംപിന് കിടിലന്‍ മറുപടിയുമായി സിഎന്‍എന്‍