Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു

Hajj Pilgrims

അഭിറാം മനോഹർ

, വെള്ളി, 28 ഫെബ്രുവരി 2025 (17:49 IST)
ഈ വർഷത്തെ വിശുദ്ധ ഹജ്ജ് യാത്രയ്ക്കായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഇടം പിടിച്ച ക്രമ നമ്പർ 2209 മുതൽ 2524 വരെയുള്ള യാത്രികർക്കും ഹജ്ജ് യാത്രയ്ക്കായി അവസരം ലഭിച്ചിരിക്കുന്നു. ഇതോടെ, 316 പേർക്ക് പുതിയ അവസരം ലഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരു വ്യക്തിക്ക് 2,72,300 രൂപ അടയ്ക്കേണ്ടതുണ്ട്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ മാർഗ്ഗത്തിലോ പണമടക്കാവുന്നതാണ്.
 
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (ഗവൺമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എന്നിവ മാർച്ച് 13-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാം.
 
ഫോൺ: 0483-2710717. വെബ്സൈറ്റ്: https://hajcommittee.gov.in, kerlahajcommittee.org.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി