Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mother's Day: ഇന്ന് ലോക മാതൃദിനം, അമ്മമാര്‍ക്ക് ആശംസകള്‍ നേരാം

മിക്ക രാജ്യങ്ങളിലും മേയ് മാസത്തെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്

Happy Mothers Day Mothers Day Wishes in Malayalam
, ഞായര്‍, 14 മെയ് 2023 (09:14 IST)
Mother's Day 2023: ഇന്ന് ലോക മാതൃദിനം. അമ്മയെ ഓര്‍ക്കാനും അവര്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ സ്മരിക്കാനും ഒരു ദിവസം. അമ്മ എന്ന വാക്കിന് നന്ദി പറയാന്‍ കേവലം ഒരു ദിവസം പോരാതെ വരും. ഈ ആയുസ് മുഴുവന്‍ മാറ്റിവെച്ചാലും അമ്മയോടുള്ള നന്ദിയാകില്ല. ഈ വര്‍ഷം മേയ് 14 ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും മേയ് മാസത്തെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ നല്ല ദിനത്തില്‍ എല്ലാ അമ്മമാരെയും നമുക്ക് സ്‌നേഹത്തോടെ ഓര്‍ക്കാം. അമ്മമാര്‍ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ മലയാളത്തില്‍ നേരാം...! ഇതാ ഏറ്റവും മികച്ച പത്ത് ആശംസകള്‍...! 
 
1. യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന ലോകത്തിലെ ആദ്യ അധ്യാപിക കൂടിയാണ് അമ്മ. സ്‌നേഹവും പരിലാളനയും നല്‍കി എന്നെ വളര്‍ത്തി വലുതാക്കിയ പ്രിയപ്പെട്ട അമ്മയ്ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ നേരുന്നു...! 
 
2. നമ്മുടെ ജീവിതത്തില്‍ പലരും കയറിയിറങ്ങി പോകും. പക്ഷേ ജീവിതത്തിലെ ഉയര്‍ച താഴ്ചകളില്‍ ഒരുപോലെ ഒപ്പം നില്‍ക്കുകയും നമ്മെ മാറോട് ചേര്‍ക്കുകയും ചെയ്യുന്ന ഒരേയൊരു വ്യക്തി അമ്മ മാത്രമാണ്. എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ ആശംസകള്‍...! 
 
3. വര്‍ഷത്തിലെ 365 ദിവസവും അമ്മയെ ഓര്‍ത്ത് ആഘോഷിച്ചാല്‍ പോലും അത് ചെറുതായി പോകും. അത്രത്തോളം സ്‌നേഹവും വാത്സല്യവുമാണ് അമ്മ മക്കള്‍ക്ക് നല്‍കുന്നത്. ഈ നല്ല ദിനത്തിന്റെ എല്ലാ ആശംസകളും സ്‌നേഹത്തോടെ നേരുന്നു...! 
 
4. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്, എന്റെ അമ്മയിലൂടെ..! സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന എന്റെ ആദ്യത്തെ ദൈവം. അമ്മയ്ക്ക് മാതൃദിനത്തിന്റെ ആശംസകള്‍...! 
 
5. എന്റെ ജനനം മുതല്‍ ഈ നിമിഷം വരെ ഒപ്പം നിന്നതിന്, എനിക്ക് താങ്ങും തണലുമായതിന് അമ്മയ്ക്ക് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ ആശംസകള്‍...! 
 
6. അമ്മ നല്‍കിയ സ്‌നേഹത്തോളം മറ്റൊന്നും എന്നെ അതിശയിപ്പിച്ചിട്ടില്ല. എന്റെ വീഴ്ചയിലും ഉയര്‍ച്ചയിലും അമ്മ എന്നും ഒപ്പമുണ്ടായിരുന്നു. പ്രിയപ്പെട്ട അമ്മയ്ക്ക് മാതൃദിനാശംസകള്‍..! 
 
7. അമ്മയുടെ സ്‌നേഹം എത്രത്തോളം അര്‍ത്ഥവത്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അമ്മയില്‍ നിന്ന് അകന്നു നില്‍ക്കുമ്പോഴാണ്. അമ്മയുടെ തോളില്‍ ചാഞ്ഞുകിടക്കുന്ന ഒരു കൊച്ചുകുട്ടിയാകാന്‍ എന്റെ മനസ് ഇപ്പോഴും ആഗ്രഹിക്കുന്നു. അമ്മയ്ക്ക് മാതൃദിനത്തിന്റെ എല്ലാ ആശംസകളും...! 
 
8. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു. ഈ ലോകം ഇത്ര സുന്ദരമാക്കിയത് നിങ്ങള്‍ അമ്മമാരാണ്...! 
 
9. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്താണെന്ന് ചോദിച്ചാല്‍ അത് മാതൃസ്‌നേഹമാണ്. എത്ര അനുഭവിച്ചാലും പിന്നെയും നുകരാന്‍ തോന്നുന്ന അമൃതാണ് അത്. ഈ മാതൃദിനത്തില്‍ അമ്മയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു. ലൗ യൂ അമ്മ...! 
 
10. അമ്മയുടെ സ്‌നേഹം ഇപ്പോഴും അനുഭവിക്കാന്‍ പറ്റുന്നതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഞാന്‍ കരുതുന്നു. അമ്മയ്ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ സ്‌നേഹത്തോടെ നേരുന്നു..! 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു