Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോക്ക ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു, സംസ്ഥാനത്തെ കിഴക്കന്‍ മേഖലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

മോക്ക ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു, സംസ്ഥാനത്തെ കിഴക്കന്‍ മേഖലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 മെയ് 2023 (11:59 IST)
മോക്ക ചുഴലിക്കാറ്റിന്റെ ദിശ മാറുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് -പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന കാറ്റ് ഇനി വടക്ക്- കിഴക്ക് ദിശയിലായിരിക്കും സഞ്ചരിക്കുക. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകാനാണ് സാധ്യത. ഇതുകാരണം സംസ്ഥാനത്തെ കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയോടുകൂടി കാറ്റ് ദുര്‍ബലമാവാനും ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയില്‍ കരകയറാനും സാധ്യതയുണ്ടെന്ന് കാലാവാസ്ഥ വകുപ്പ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കുകള്‍ക്ക് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്ത യുവതി, സംഭവം കാണ്‍പൂരില്‍, വീഡിയോ