Webdunia - Bharat's app for daily news and videos

Install App

ട്രെയിനിൽ മദ്യപിച്ചു പെൺകുട്ടിയെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (15:17 IST)
കണ്ണൂർ: ട്രെയിനിൽ യാത്ര ചെയ്യവേ മദ്യ ലഹരിയിൽ പെൺകുട്ടിയെ ശല്യം ചെയ്ത മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഫയാസ്, മുഹമ്മദ് ഷാഫി, അബ്ദൽ വാഹിദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂരിലെ വളപട്ടണം റയിൽവേ സ്റേഷനിലായിരുന്നു സംഭവം. നാഗർകോവിൽ - മംഗലാപുരം ഏറനാട് എക്സ്പ്രസിലായിരുന്നു സംഭവം.
 
ഇവർ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടുകയും മദ്യപിച്ചു ബഹളം വയ്ക്കുകയും ചെയ്തപ്പോൾ ട്രെയിനിലെ യാത്രക്കാരിയായ യുവതി ചോദ്യം ചെയ്തതാണ് സംഭവത്തിനു തുടക്കം. മാഹിയിൽ നിന്നാണ് മൂവരും ട്രെയിനിൽ കയറിയത്. ഇതോടെ ഇവർ യുവതിക്ക് നേരെ അപമര്യാദയായി പെരുമാറുകയായിരുന്നു. കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇവർ വളപട്ടണം വരെ ബഹളം തുടർന്ന്. സഹികെട്ട യാത്രക്കാർ ചെയിൻ വലിച്ചു ട്രെയിൻ നിർത്തി.
 
വളപട്ടണം പോലീസ് എത്തി മൂവരെയും പിടികൂടുകയും തുടർന്ന് ആർ.പി.എഫിന് കൈമാറുകയും ചെയ്തു. കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതി പക്ഷെ പൊലീസിന് രേഖാ മൂലം പരാതി നൽകാൻ തയാറായില്ല. പൊതുസ്ഥലത്ത് മദ്യപിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് മൂന്നു യുവാക്കൾക്കും എതിരെ കേസെടുത്തത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടിൽ പ്രിയങ്കക്കെതിരെ സെലിബ്രിറ്റി സ്ഥാനാർഥി?, ഖുശ്ബുവിനെ രംഗത്തിറക്കാൻ ബിജെപി

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്ന് സരിന്‍

'യഹ്യ സിന്‍വറിനെ ഞങ്ങള്‍ വകവരുത്തി'; ഹമാസ് തലവന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

ദിവ്യയുടെ രാജി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്; മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കും

പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോ ഡൈവർക്ക് 6 വർഷം കഠിന തടവ്

അടുത്ത ലേഖനം
Show comments