Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്റെ മാതാവ് നോക്കിനില്‍ക്കെ നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം: ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

തന്റെ മാതാവ് നോക്കിനില്‍ക്കെ നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം: ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ഓഗസ്റ്റ് 2023 (07:26 IST)
തന്റെ മാതാവ് നോക്കിനില്‍ക്കെ നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം. ഹൈദരാബാദിലെ ജവഹര്‍ നഗറില്‍ ആണ് സംഭവം. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്. സമീപത്തെ തുണിക്കടയില്‍ നിന്ന് ഇറങ്ങി വരുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ യുവാവ് മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ഉണ്ടായത്. യുവാവ് ബലപ്രയോഗത്തിലൂടെ യുവതിയെ വിവസ്ത്രയാക്കുകയായിരുന്നു.
 
അതേസമയം സ്‌കൂട്ടറില്‍ വന്ന മറ്റൊരു യുവതി സംഭവം തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കു നേരെയും യുവാവിന്റെ അതിക്രമം ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മകനെ തടയാത്ത ഇയാളുടെ മാതാവിനെതിരെയും പോലീസ് കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയാണ് സിദ്ദിഖ്: മുഖ്യമന്ത്രി