Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്പര സമ്മതത്തോടെ ആറുവര്‍ഷത്തെ ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗത്തിന് കേസ്; യുവതി നല്‍കിയ രണ്ട് ക്രിമിനല്‍ കേസുകളും കോടതി റദ്ദാക്കി

പരസ്പര സമ്മതത്തോടെ ആറുവര്‍ഷത്തെ ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗത്തിന് കേസ്; യുവതി നല്‍കിയ രണ്ട് ക്രിമിനല്‍ കേസുകളും കോടതി റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ഓഗസ്റ്റ് 2023 (16:40 IST)
പരസ്പര സമ്മതത്തോടെ ആറുവര്‍ഷത്തെ ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗത്തിന് യുവതി നല്‍കിയ രണ്ട് ക്രിമിനല്‍ കേസുകള്‍ കോടതി റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയാണ് കേസുകള്‍ റദ്ദാക്കിയത്. ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നു. 2019 ഡിസംബര്‍ 27 മുതല്‍ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. ആറ് വര്‍ഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അസ്വാരസ്യങ്ങള്‍ രൂപപ്പെടുമ്‌ബോള്‍ ബലാത്സംഗമാണ് നടന്നതെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
 
നിയമനടപടിയുടെ ദുരുപയോഗമാണ് സ്ത്രീയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2021 മാര്‍ച്ചിലാണ് വഞ്ചനയും ഭീഷണിയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് യുവതി ഇന്ദിരാനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനേഴ് തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നാളെ;വോട്ടെണ്ണല്‍ ആഗസ്റ്റ് 11ന്