Publish Date: Sat, 12 Dec 2020 (15:57 IST)
Updated Date: Sat, 12 Dec 2020 (15:59 IST)
അഞ്ചല്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ അഞ്ചല്‍ പോലീസ് അറസ്‌റ് ചെയ്തു. അഞ്ചല്‍ തടിക്കാട് കോട്ടുമല ചരുവിള വീട്ടില്‍ വിഷ്ണു (27), ആയൂര്‍ ഇളമാട് അമ്പലംമുക്ക് മുകളുവില വീട്ടില്‍ ദിലീപ് (23) എന്നിവരാണ് അറസ്റ്റിലായത്.
വിഷ്ണു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടില്‍ വച്ചും ദിലീപ് കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയം ആക്കിയപ്പോഴാണ് വിവരം അറിയുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
എ കെ ജെ അയ്യര്‍
Publish Date: Sat, 12 Dec 2020 (15:57 IST)
Updated Date: Sat, 12 Dec 2020 (15:59 IST)