Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 30 നവം‌ബര്‍ 2021 (16:44 IST)
ചെന്നൈ: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പോലീസുകാരൻ അറസ്റ്റിലായി. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുപോഴാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി യുവതി പീഡനത്തിനിരയായത്.

ചെന്നൈയിലെ തിലകർ തിടൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ മുരുകൻ എന്ന നാല്പത്തൊന്നുകാരനാണ് അറസ്റ്റിലായത്. യുവതി തൊഴിലുടമ കൂടിയായ യുവാവിനൊപ്പമാണ് സിനിമ കണ്ട് തിരിച്ചു വീട്ടിലേക്ക് മടങ്ങിയത്. വഴിയിൽ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന മുരുകൻ ഇവരെ തടഞ്ഞു നിർത്തുകയും ദമ്പതികൾ അല്ലെന്നു മനസിലാക്കിയപ്പോൾ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് യുവാവിന്റെ ഡെബിറ്റ് കാർഡ് കൈവശപ്പെടുത്തി നാൽപ്പതിനായിരം രൂപ പിൻവലിച്ചു. പിന്നീട്  യുവാവിനെ പറഞ്ഞയച്ചു. യുവതിയെ വീട്ടിൽ എത്തിക്കാം എന്ന വ്യാജേന ഭീഷണിപ്പെടുത്തി സമീപത്തെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലേക്കയച്ചു. വീട്ടിലെത്തിയ യുവതി യുവാവിനോട് സംഭവം വിവരിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലിക്കേസിൽ ജോയിന്റ് ആർ.ടി.ഓ സസ്‌പെൻഷനിൽ