Publish Date: Sat, 27 Nov 2021 (21:13 IST)
Updated Date: Sat, 27 Nov 2021 (21:16 IST)
തൃശൂർ: നാലര വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് കോടതി 43 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. കളിച്ചുകൊണ്ടിരിക്കുക ആയിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡിപ്പിച്ചത്.
വടക്കേക്കാട് പോലീസ് 2016 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജിതിന് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി ജിതിൻ ഇപ്പോൾ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേടുന്നയാളാണ്. ഇയാൾക്കെതിരെ വടക്കേക്കാട് പോലീസിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്.