Publish Date: Mon, 15 Nov 2021 (17:05 IST)
Updated Date: Mon, 15 Nov 2021 (17:07 IST)
നീലേശ്വരം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കാരാട്ട് നല്ലിയറയിലെ സുധീഷ് എന്ന 27 കാരനാണ് അറസ്റ്റിലായത്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടർ സിബിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.