Webdunia - Bharat's app for daily news and videos

Install App

പോസ്കോ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 30 മാര്‍ച്ച് 2022 (17:57 IST)
കായംകുളം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പോക്സോ കേസ് പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി. ജവഹർ ബാലവേദി മണ്ഡലം ഭാരവാഹിയായ കോൺഗ്രസ് നേതാവ് കായംകുളം ചിറക്കടവം തഴയശേരിൽ ആകാശ് എന്ന 28 കാരനാണ് പോലീസ് പിടിയിലായത്.

പതിനാറുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു ഇയാൾ. 2019 ഡിസംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരളത്തിൽ നിന്ന് ഒളിവിൽ പോയി തമിഴ്‌നാട്, കർണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇയാൾ ഇക്കാലമത്രയും ഒളിവിൽ കഴിഞ്ഞത്.

മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്നാണ് ഇയാളെ പ്രാദേശിക പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇയാൾക്ക് ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേരെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments