Publish Date: Wed, 30 Mar 2022 (17:54 IST)
Updated Date: Wed, 30 Mar 2022 (17:57 IST)
കൊടുങ്ങല്ലൂർ : ഏഴു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ലൈറ്റ് ഹൗസിനടുത്തുള്ള കാര്യേഴത്ത് ശശി എന്ന 72 കാരനാണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ സി.ഐ കെ.ബ്രിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമം പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.