Publish Date: Sat, 04 Sep 2021 (19:58 IST)
Updated Date: Sat, 04 Sep 2021 (20:00 IST)
തൃശൂർ: പതിനൊന്നു വയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ടു 74 കാരനു അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. തൃശൂർ ജില്ലയിലെ വെളുത്തൂർ കുന്നത്തങ്ങാടി ഊക്കൻ ജോസിനെയാണ് തൃശൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
2016 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റർ ചെയ്തത് അന്തിക്കാട് പൊലീസാണ്. ശിക്ഷയായുള്ള പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.