Publish Date: Tue, 02 Nov 2021 (09:03 IST)
Updated Date: Tue, 02 Nov 2021 (09:05 IST)
ആറ്റിങ്ങൽ: പതിമൂന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ രണ്ടാനച്ഛൻ പോലീസ് അറസ്റ്റ് ചെയ്തു. കടുത്ത വയറുവേദനയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്.
വിവരം അറിഞ്ഞയുടൻ രണ്ടാനച്ഛൻ ഒളിവിൽ പോയി. പള്ളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഇയാളെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ പോയി ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.