Webdunia - Bharat's app for daily news and videos

Install App

പോലീസുകാരനെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചയാള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 24 ഡിസം‌ബര്‍ 2020 (09:26 IST)
നെടുമങ്ങാട്: പോലീസുകാരന്‍ എന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ് ചെയ്തു. പാലോട് പൗവത്തൂര്‍ സ്മിത ഭവനില്‍ ദീപു കൃഷ്ണന്‍ എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബന്ധുവിന്റെ ബൈക്കില്‍ ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയത്. യുവതിയൊഴികെ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. താന്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ പോലീസാണെന്നും ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. പിന്നീട് ചില പേപ്പറുകളില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ യുവതിയെ ഉപദ്രവി ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ യുവതി ഈ സമയം ബൈക്കിന്റെ നമ്പര്‍ നോട്ട് ചെയ്ത പോലീസില്‍ വിവരം അറിയിച്ചു.
 
പിന്നീട് ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസം രാത്രിയിലാണ് നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ് ചെയ്തത്. ഇയാള്‍ക്കെതിരെ പാലോട്, കരമന പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments