പാലക്കാട്: വീട്ടിൽ അതിക്രമിച്ചുകയറി പത്ത് വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി ആറു വർഷത്തെ കഠിന തടവിനും 26000 രൂപ പിഴയും വിധിച്ചു. കോങ്ങാട് ചെറായി സുരേഷ് എന്ന 34 കാരനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
2018 മാർച്ചിലാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. പ്രതി പിഴ അടച്ചില്ലെങ്കിൽ ആറര മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക ഇത്രയ്ക്ക് നൽകണമെന്നാണ് കോടതി വിധി.